കെട്ടിടോദ്ഘാടന സ്വാഗതസംഘം  ഓഫിസ് ഉദ്ഘാടനം ചെയ്തു.



നരിക്കുനി: കുണ്ടായി എ.എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടന സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി രണ്ടാം വാരം നടക്കുന്ന എഴുപതാം വാർഷികാഘോഷവും പുതുതായി നിർമ്മിച്ച കെട്ടിട ഉദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വ്യത്യസ്തങ്ങളായ പരിപാടികളാണ് വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്നത്. വിപുലമായി നടത്തുന്ന സ്കൂൾ കെട്ടിടോദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ കെട്ടിടത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.പി അബൂബക്കർ അധ്യക്ഷനായി.  പി.ടി.എ വൈസ് പ്രസിഡന്റ്  എൻ.പി റസാക്ക്, പ്രോഗ്രാം കമ്മിറ്റി ട്രഷറർ വി.ആർ മൊയ്തീൻ കുഞ്ഞി, സ്കൂൾ മാനേജർ പി.പി അബ്ദുസ്സലാം, പ്രധാന അധ്യാപിക എം. ഖമറുന്നിസ, എ.ടി മൊയ്തീൻ കുഞ്ഞി, വി.ആർ ഷാഫി, അംജദ് ഷറഫുദ്ദീൻ, എ.ടി ജമാലുദ്ദീൻ, വി.സക്കീന, വി.കെ ബുഷ്‌റ, അനുശ്രീ, കെ.വി സലാം സംസാരിച്ചു.




പടം: കുണ്ടായി എ.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടന സ്വാഗതസംഘം  ഓഫിസ് ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം നിർവഹിക്കുന്നു.