രാജ്യത്തെ നടുക്കി വ്യോമസേന വിമാനാപകടം : അപകടത്തിൽപ്പെട്ടത് സുഖോയ്, മിറാഷ് വിമാനങ്ങൾ ; രക്ഷാപ്രവർത്തനം തുടരുന്നു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു. സുഖോയ്, മിറാഷ് വിമാനങ്ങളാണ് തകര്‍ന്നുവീണത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം.


കൂട്ടിയിടിച്ചതിന് ശേഷം രണ്ട് വിമാനങ്ങളും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ലാൻഡ് ചെയ്തതാകാമെന്ന് സംശയിക്കുന്നു.

ഒരു വിമാനം മധ്യപ്രദേശിലെ മൊറൈനയിലെ പഹാർഗഡിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്പൂരിലുമാണ് തകർന്നു വീണത്. അപകടത്തിൽ തകർന്ന രണ്ട് യുദ്ധവിമാനങ്ങളും ഗ്വാളിയോർ എയർബേസിൽ നിന്നാണ് പറന്നുയർന്നത്.വ്യോമസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട് .മൂന്ന് പൈലറ്റുമാരിൽ രണ്ട് പേരെയും രക്ഷപ്പെടുത്തിയതായി മുറൈന കളക്ടർ പറഞ്ഞു. സുഖോയ്-30 ൽ രണ്ട് പൈലറ്റുമാരും മിറാഷ് 2000 വിമാനത്തിൽ ഒരാളുമാണ് ഉണ്ടായിരുന്നത് .


‘ രാവിലെ 10 മുതൽ 10:30 വരെയാണ് വിമാനാപകടത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയപ്പോൾ വ്യോമസേനയുടെ യുദ്ധവിമാനമാണെന്ന് കണ്ടെത്തി. എന്നാൽ, അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ ഏത് യുദ്ധവിമാനമാണെന്ന് വ്യക്തമല്ല. , വ്യോമസേന ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത് ‘ ഭരത്പൂർ ഡിഎസ്പി അജയ് ശർമ്മ പറഞ്ഞു.ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, ആകാശത്ത് വെച്ച് വിമാനത്തിന് തീപിടിച്ച ശേഷമാണ് അത് താഴേക്ക് പതിച്ചത് .


രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വ്യോമസേനയെ സഹായിക്കാൻ പ്രാദേശിക അധികാരികൾക്ക് നിർദേശം നൽകിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു.