ഗർഭിണി കിണറ്റിൽ വീണു; രക്ഷപ്പെടുത്താൻ ചാടിയ ഭർത്താവും അയൽവാസിയും അപകടത്തിൽപെട്ടു :-
09.01.2023.
കിണറ്റിൽ വീണ യുവതിക്കും ഭർത്താവിനും രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്. കീഴരിയൂരിലെ പുതിശേരി മീത്തൽ മനു (22), പൂർണ ഗർഭിണിയായ ഭാര്യ അനഘശ്രീ (20), രക്ഷിക്കാൻ ചാടിയ അയൽ വീട്ടുകാരനായ സുധീഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11ന് ആണ് സംഭവം. 2 പേർ കിണറ്റിൽ വീണതായി നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഉടൻ കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി.
ഫയർ റെസ്ക്യൂ ഓഫിസർ കെ.സിജിത്ത് കിണറ്റിൽ ഇറങ്ങി 3 പേരെയും രക്ഷപ്പെടുത്തി. വെള്ളം കോരുന്നതിനിടയിൽ യുവതി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോഴാണു യുവാവും അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ.മജീദ്, നിതിൻ രാജ്, വി.ഷാജു, സി.ശ്രീരാഗ്, കെ.ധീരജ്, എച്ച്.ജി പ്രദീപൻ എന്നിവർ നേതൃത്വം നൽകി.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


0 അഭിപ്രായങ്ങള്‍