സ്കൂൾ കെട്ടിട ഉദ്ഘാടന സ്വാഗതസംഘ രൂപീകരണ സംഗമം നടത്തി.



നരിക്കുനി: നരിക്കുനി പഞ്ചായത്തിലെ കുണ്ടായി എ.എല്‍.പി സ്കൂൾ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിപുലമായ സ്വാഗതസംഘ യോഗം നടത്തി. സ്കൂൾ ഹാളിൽ നടന്ന  സ്വാഗതസംഘ യോഗം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാന രാരപ്പൻകണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എൻ.പി റസാഖ് അധ്യക്ഷനായി. പ്രദേശവാസികളായ നൂറോളം ആളുകൾ പങ്കെടുത്ത  സ്വാഗതസംഘത്തിൽ ആദ്യ  ബാച്ചിലെ വിദ്യാർത്ഥികളായ മുഹമ്മദ്‌ പൂളയുള്ളതിൽ, ഹുസൈൻ പന്നിക്കോട്ടൂർ എന്നിവരും ബഷീർ ചങ്ങരത്ത്, സ്കൂൾ മാനേജർ സലാം, കമ്മിറ്റി അംഗം ഹമീദ് മാസ്റ്റർ, ടി.പി അബൂബക്കർ, എ.കെ മുഹമ്മദ്‌ ബഷീർ, എ. ഗദ്ദാഫി, സി.വി നാസർ, സി.വി മൂസക്കുട്ടി, മൊയ്‌ദീൻ കോയ, എ.ടി മുഹമ്മദ്‌, ഇബ്രാഹീം രാരോത്ത്, സുജിത് കുമാർ, അരുൺ വേലായുധൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ടി.പി അബൂബക്കർ (ചെയർമാൻ) ഗദ്ദാഫി, എ.കെ മുഹമ്മദ് ബഷീർ, ബാലൻ തോട്ടത്തിൽ ( വൈസ് ചെയർമാൻ) വി.ആർ നാസർ മാസ്റ്റർ ( കൺവീനർ) ലത്തീഫ് പാലക്കൽ, സി.വി നാസർ, സുജിത് കുമാർ ( ജോയിൻ കൺവീനർ)  മൊയ്തീൻ കുഞ്ഞി മാസ്റ്റർ (ട്രഷറർ) എന്നിവരടങ്ങിയ 133 അംഗ സ്വാഗതസംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്.



പടം: കുണ്ടായി എ.എല്‍.പി സ്കൂൾ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘ യോഗം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാന രാരപ്പൻകണ്ടി ഉദ്ഘാടനം ചെയ്യുന്നു.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,