കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവം 2022  വിജയികൾക്കുള്ള സമ്മാനദാനം ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് അലി പി.കെ അധ്യക്ഷം വഹിച്ചു. ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി, ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി മണ്ഡലം പ്രസിഡണ്ട്  എ.കെ.അബ്ദുല്ല മണ്ഡലം ജനറൽ സെക്രട്ടറി മുർത്താസ്,യൂത്ത് വിങ് പ്രസിഡന്റ് ജാബിർ,വനിതാവിംഗ്പ്രസിഡന്റ് ഉഷാഭായ് എന്നിവർസംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി    ടി.കെ അബ്ദുൽസലാം സ്വാഗതവും ട്രഷറർ സത്യൻ പി.കെ നന്ദിയും പറഞ്ഞു.