ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്രധാന അധ്യാപകൻ അടക്കം 5 അധ്യാപകർ വിരമിക്കുന്നു

➖➖➖➖➖➖➖➖➖➖➖

മടവൂർ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രധാനാധ്യാപകൻ വി മുഹമ്മദ് ബഷീർ , ഗണിതശാസ്ത്ര അധ്യാപിക ഉഷ പൊയിൽക്കാവിൽ , ഹിന്ദി അധ്യാപകൻ പി അബ്ദുറഹ്മാൻ , സാമൂഹ്യശാസ്ത്രം അധ്യാപകരായ കെ ബഷീർ , ടി പി മുഹമ്മദ് അഷ്റഫ് എന്നിവരാണ് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നത് . ഇവർക്ക് പിടിഎ കമ്മിറ്റി നൽകുന്ന യാത്രയയപ്പ് യോഗം വെള്ളിയാഴ്ച മൂന്ന് മണിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു . ദേശീയ തലത്തിലും സംസ്ഥാന കലാ-കായികമേളകളിലും  ശാസ്ത്ര മേളയിലും മികച്ച വിജയം നേടിയ പ്രതിഭകൾക്കുള്ള പുരസ്കാരവും പ്രസ്തുത ചടങ്ങിൽ വച്ച് നൽകുന്നു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് മറ്റു ജനപ്രതിനിധികൾ,പിടിഎ അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ യോഗത്തിൽ സംബന്ധിക്കുന്നു