കലാകാരൻമാരെ ജില്ലാ പഞ്ചായത്ത്‌ ആദരിച്ചു :-

നരിക്കുനി: -ജില്ലാ പഞ്ചായത്ത്‌ നരിക്കുനി ഡിവിഷൻ സ്നേഹാദരം, കേരളോത്സവം, സംസ്ഥാന സ്കൂൾ കലോത്സവം, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ, വ്യക്തികൾ തുടങ്ങിയവരെ നരിക്കുനിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. പി.ശിവാനന്ദൻ, ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഡിവിഷൻ മെമ്പർ ഐ പി രാജേഷ് അധ്യക്ഷത വഹിച്ചു. കവിയും ഗാന രചയിതാവും, സാഹിത്യകാരനുമായ രമേശ്‌ കാവിൽ മുഖ്യ അഥിതി ആയിരുന്നു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ,വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി ,ഗ്രാമ പഞ്ചായത്ത് മെമ്പർ തലപ്പൊയിൽ അബ്ദുൾ മജീദ് ,എം ബി ഷൈനോജ് തുടങ്ങിയവർ സംസാരിച്ചു ,.തിരുവാതിരക്കളി, ഒപ്പന, കേരള നടനം, കഥക്,സംഗീത ശിൽപ്പം തുടങ്ങിയ വിവിധ കലാപരിപാടികൾ  അരങ്ങേറി,

ഫോട്ടോ - :-ജില്ലാ പഞ്ചായത്ത്‌ നരിക്കുനി ഡിവിഷൻ സ്നേഹാദരം   വൈസ് പ്രസിഡണ്ട് എം പി  ശിവാനന്ദൻ ഉൽഘാടനം ചെയ്യുന്നു ,