നരിക്കുനി: - നരിക്കുനി ഫെസ്റ്റ് സാംസ്കാരിക സദസ്സ്  മുൻ നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ടും, സ്വാഗത സംഘത്തിൻറെ ജന കൺവീനറുമായ പി.ശശീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെക്കറേഷൻ കമ്മിറ്റി ചെയർപേഴ്സൺ ലതിക.കെ.കെ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി അഷ്റഫ് ഫെയ്മസ്, റയിൻസ് ലാൽ, സ്വാലിഹ്, ജാബിർ, ബാസിത്.കെ.കെ എന്നിവർ സംസാരിച്ചു.

 ചടങ്ങിന് ഡെക്കറേഷൻ കമ്മിറ്റി കൺവീനർ ശിവാനന്ദൻ.എം സ്വാഗതവും, സ്വാഗതസംഘം വൈസ് ചെയർമാൻ എൻ.പി.രാമകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു  വിസ്മയം എന്റർടൈസ് അവതരിപ്പിച്ച മാജിക് ഷോയും ഗാനവിരുന്നും അരങ്ങേറി.