രംഗോലി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച്പൊന്നടുക്കം നാരായണൻ നമ്പൂതിരി, ബഹു: കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖിയിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു. നരിക്കുനി: -ഭാരതം സ്വതന്ത്രമായതിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക വകുപ്പ് നടത്തിയ "ആസാദി കാ അമൃത് മഹോത്സവ്" എന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ രംഗോലി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രഥമ സ്ഥാനത്തിന് അർഹനായ പൊന്നടുക്കം നാരായണൻ നമ്പൂതിരി, ബഹു: കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖിയിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മാനദാനം നടന്നത് ന്യൂഡൽഹി ചാണക്യപുരിയിലെ നെഹ്റു പാർക്കിൽ വച്ചാണ്. കോഴിക്കോട് നരിക്കുനി സ്വദേശിയായ നാരായണൻ നമ്പൂതിരി കമനീയമായി പൂജാ പത്മങ്ങൾ രചിക്കുന്നതിലും, ലോഹത്തകിടുകളിൽ ദേവീ-ദേവന്മാരുടെ രൂപങ്ങൾ നിർമ്മിക്കുന്നതിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്,


0 അഭിപ്രായങ്ങള്‍