പാത്തുവും ,മൂസക്കായി യേയും  കാണാൻ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ജനം ഒഴുകിയെത്തി :-

:18.02.2023

നരിക്കുനി: -പാത്തുവി നേയും ,മൂസക്കായി യേയും  കാണാൻ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്  ജനസാഗരം തീർത്ത്  ഇന്നലെ ചരിത്രം രചിച്ചു.


നരിക്കുനി ഫെസ്റ്റ് സംഘാടകരേയും, നാട്ടുകാരേയും അത്ഭുതപ്പെടുത്തി ദേശീയ അവാർഡ് ജേതാവും, നരിക്കുനിയുടെ പ്രിയ കലാകാരിയുമായ സുരഭി ലക്ഷ്മിയേയും, വിനോദ് കോവൂരിനേയും സ്വീകരിക്കാൻ  വൈകുന്നേരം 6 മണിക്ക് മുന്നേ ജനം ഗ്രൗണ്ട് കയ്യടക്കിയിരുന്നു. 


സുരഭി ലക്ഷ്മി എത്തുന്നതിന് മുമ്പ് തന്നെ പ്രവേശന കവാടങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ സംഘാടകർ പ്രയാസപ്പെട്ടു ,ഫെസ്റ്റ് നഗരി ജനത്തിന് ഉൾകൊള്ളാൻ കഴിയാതെ വന്നപ്പോൾ സംഘടകർ ടിക്കറ്റ് ക്ലോസ് ചെയ്തുവെങ്കിലും നഗരിയിൽ പ്രവേശിച്ചതിനെകാൾ

രണ്ടിരട്ടി ജനം പുറത്തുകാത്തിരിക്കുന്നുണ്ടായിരുന്നു.

എല്ലാ നിയന്ത്രണങ്ങളും വിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ     രണ്ട് കവാടങ്ങളും  തുറന്ന് വിടുകയായിരുന്നു.

ഫെസ്റ്റ് ഫെബ്രുവരി 22 ന് അവസാനിക്കും ,

ഫോട്ടോ :- നരിക്കുനി ഫെസ്റ്റിൽ ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയും ,വിനോദ് കോവൂരും കോമഡി ഷോ അവതരിപ്പിക്കുന്നു ,