'നെടിയനാട് വെസ്റ്റ്  ജി എൽ പി സ്കൂൾ പുതിയ ക്ലാസ്റൂം കെട്ടിടം ഉദ്ഘാടനം എംഎൽഎ എംകെ മുനീർ  നിർവ്വഹിച്ചു

*നരിക്കുനി*: നെടിയനാട് വെസ്റ്റ്  ജിഎൽപി സ്കൂളിൽ പുതിയതായി നിർമ്മിച്ച ക്ലാസ് റൂം കെട്ടിടത്തിൻ്റെ ഉദ്ഘാടനം കൊടുവള്ളി എംഎൽഎ
എം കെ മുനീർ നിർവ്വഹിച്ചു.

ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സികെ സലീം അധ്യക്ഷത വഹിച്ചു
പ്രധാന അധ്യാപിക ടി സി ശീജ റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂളിന് വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിനായി പിടിഎ പ്രസിഡൻ്റ് സൈനുദ്ദീൻ PM
 എംഎൽഎക്ക് നിവേദനം നൽകി.

കൊടുവള്ളി എ ഇ ഒ അബദുൾ ഖാദർ വിവിധ മത്സരയിനങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരം നൽകി.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഉമ്മുകുൽസു, ജൗഹർ പൂമംഗലം, ജസീല മജീദ് വാർഡ് മെമ്പർമാരായ അബദുൽ മജീദ്, മൊയ്തി നെരോത്ത് എന്നിവരും പൊതു പ്രവർത്തകരായ മോഹനൻ ചാത്തഞ്ചേരി, അരവിന്ദൻ ഇടവനപ്പുറത്ത്, മജീദ് മാസ്റ്റർ, രവി വലിയേലത്ത്
മുൻ പ്രധാനധ്യാപകൻ സുധൻ നന്മണ്ട, എം പിടിഎ പ്രസിഡൻ്റ് റഹീമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സ്വാഗതസംഘം ചെയർപേയ്സണുമായ മിനി പുല്ലങ്കണ്ടിയിൽ സ്വാഗതവും സകൂൾ സീനിയർ അസിസ്റ്റൻ്റ് സുബൈദ ടീച്ചർ നന്ദിയും പറഞ്ഞു.