ദില്ലി എംസിഡി തെരഞ്ഞെടുപ്പ്: വീണ്ടും സംഘര്‍ഷം, അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ദില്ലി മുന്‍സിപ്പല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ വീണ്ടും കയ്യാങ്കളി. കൗണ്‍സില്‍ ഹാളില്‍ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. കുപ്പിയും ചെരുപ്പും വെച്ച് പരസ്പരം എറിഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റിയിലെ ആറ് അംഗങ്ങളെയാണ് ഇന്ന് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഭവാനയിലെ ആം ആദ്മി  പാർട്ടിയുടെ കൗൺസിലർ പവൻ സഹരാവത്ത്  ബിജെപിയിൽ ചേർന്നിരുന്നു.▂