സൈക്കിൾ ഷോപ്പ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ :-
നരിക്കുനി: - കുമാരസ്വാമി റോഡിൽ ഗ്രീൻലാൻ്റ് സൈക്കിൾ മാർട്ട്  ഉടമ  ദുൽകിഫിലിയെ കടയുടെ മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ,കുടിലാട്ട് മുഹമ്മദ് ഹാജിയുടെ മകൻ ദുൽക്കിഫിലി(45)യാണ് ആത്മഹത്യ ചെയ്തത് ,ചൊവ്വാഴ്ച (ഇന്ന്)രാവിലെ 7 മണിക്ക് കട തുറക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ,കടയിലെ ജോലിക്കാരൻ ഉച്ചയ്ക്ക് 2 മണിയോടെയാണ് ദുൽക്കി ഫിലിയെ കടയുടെ മുകളിലത്തെ റൂമിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത് ,രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി കടയിലെ മുകളിലത്തെ റൂമിൽ കയറി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം ,സംഭവസ്ഥലത്ത് കാക്കൂർ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ,പരേതനോടുള്ള ആദരസൂചകമായി നാളെ (8/2/23) ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ നരിക്കുനിയിൽ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു  ,ഭാര്യ: ഷംസീറ (തച്ചംപൊയിൽ) ,മക്കൾ:- സഫാ മറിയം (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ,ചക്കാലക്കൽ ഹൈസ്ക്കൂൾ) ,ഹൽഫ അസ്റിൻ (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ,എരവന്നൂർ എ യു പി സ്ക്കൂൾ  ) ,നഹ് വ മലീഹ (എൽ കെ ജി വിദ്യാർത്ഥിനി ) ,സഹോദരങ്ങൾ:- ഫാസിൽ ,സീനത്ത് ,റാഷിദ ,സാജിദ ,ഹസ്ന ,
 ,മാതാവ് :- മറിയ ,