അഭയം പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്‌ഘാടനവും നേത്ര പരിശോധന ക്യാമ്പും ഇന്ന് ( 05-03-2023 ) ഞായറാഴ്ച :പാലങ്ങാട്ട്

നരിക്കുനി :

പാലങ്ങാട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച അഭയം പെയിൻ & പാലിയേറ്റീവ് സൊസൈറ്റി യുടെ ഓഫീസ് പാലങ്ങാട് പൂളക്കപറമ്പിൽ ഇന്ന് ( ' 05-03-2023 )ഞായറാഴ്ച പി ടി എ റഹീം എം എൽ എ ഉദ്‌ഘാടനം ചെയ്യും.

ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ചേളന്നൂർ ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സുനിൽ കുമാർ, നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ സലീം തുടങ്ങി  രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഓഫീസ് ഉദ്ഘാടനാ പ്രമാണിച്ചു രാവിലെ  9 മണിക്ക് പൂളക്കപറമ്പിൽ സേവാഗ്രാമിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും