പുന്നശ്ശേരി എഎംയൂപി സ്കൂൾ കാരക്കുന്നത്ത് ഏഴാം ക്ലാസ് 89-90 ബാച്ച് 33 വർഷങ്ങൾകു ശേഷം പൂർവ വിദ്യാർത്ഥി സംഗമം നടത്തി. യുവ എഴുത്തുകാരൻ മുബാറക് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ മുനീറിന്റെ അധ്യക്ഷതയിൽ നസീർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പഠിപ്പിച്ച മുൻ അധ്യാപകരെ ആദരിച്ചു. പഴയ കാല മിഠായികളും സർബതും നിറച്ച കേളുക്കുട്ടീന്റെ പീട്യ ശ്രദ്ധേയമായി. റിട്ടയർ ചെയ്യുന്ന സനൽ മാസ്റ്റർക് യാത്രയയപ്പും നൽകി. സനൽ മാസ്റ്ററെ കുറിച് കമ്ലേരി രാഘവൻ മാസ്റ്റർ എഴുതിയ കവിത ചടങ്ങിൽ എം ടി സാദിഖ് മാസ്റ്റർ ആലപിച്ചു. എ കെ ഷഹീർമാസ്റ്റർ, ഷിഞ്ചു എം എന്നിവർ ആശംസകൾ അർപ്പിച്ചു.90 ബാച്ച് ഒരുക്കിയ ഗാന വിരുന്നിന് ബിലാൽ വി പി നേതൃത്വം നൽകി. പിഎം ഷിജു നന്ദി പറഞ്ഞു.


0 അഭിപ്രായങ്ങള്‍