എൻ എം എം എസ്‌: നരിക്കുനി ഹയർസെകന്ററിക്ക്‌ ഉജ്വല മുന്നേറ്റം



നരിക്കുനി: കേന്ദ്ര സർക്കാറിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികൾക്ക്‌ നടത്തുന്ന നാഷണൽ മീൻസ്‌ കം മെറിറ്റ്‌ സ്കോളർഷിപ്പ്‌ (NMMS) പരീക്ഷയിൽ 83.15% വിജയം നേടി നരിക്കുനി ഗവ. ഹയർസെകന്ററി ജില്ലയിൽ ഒന്നാമത്‌ എത്തി. പരീക്ഷ എഴുതിയ 89 വിദ്യാർത്ഥികളിൽ 79 പേരാണ് യോഗ്യത നേടിയത്‌. ഇതിൽ ആറു പേർക്ക്‌ 48,000 രൂപ വീതം സ്കോളർഷിപ്പ്‌ ലഭിക്കും.


നവീൻ ദിനേശ്‌, മനുസ്മിത്ത്‌ എം എസ്‌,സച്ചിൻ എസ്‌ ടി, ആര്യനന്ദ വി എൻ, അക്ഷയ്‌ ഡി എസ്‌, അഖിന സുരേഷ്‌ ഒ കെ എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന്ന് അർഹത നേടിയത്‌. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്റ്റാഫ്‌ കൗൺസിലും പി ടി എ യും അഭിനന്ദിച്ചു.