.  പാലിയേറ്റീവ്  ഓഫീസ്             ഉദ്ഘാടനം 

- - - - - - - - - - - - - - - - - --


അഭയം പാലിയേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം മാർച്ച് അഞ്ച് , 2.30 ന് പാലങ്ങാട് പൂളക്കാപറമ്പിൽ നടക്കുകയാണ്. ബഹു എം എൽ എ   പി ടി എ റഹീമാണ് ഓഫീസ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത്. അവശതയനുഭവിക്കുന്ന രോഗികൾക്കഭയമായി ഒരു അഭയകേന്ദ്രം എന്നതാണ് അഭയം പാലിയേറ്റീവ് സൊസൈറ്റിയിലൂടെ പാലങ്ങാട് സാധ്യമാവാൻ പോകുന്നത്. സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ കക്ഷി രാഷ്ട്രീയ വെത്യാസത്തിലോ ഒരു പാലിയേറ്റീവ് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അവശത അനുഭവിക്കുന്ന ഏതൊരു വ്യക്തിയേയും സഹായിക്കാൻ രോഗിയുടെ കുടുംബത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുക എന്നതാണ് അഭയം പാലിയേറ്റീവ് മുന്നോട്ട് വെക്കുന്ന ആശയം. ഓരോ വീട്ടിൽ നിന്നും ഒരു പാലിയേറ്റീവ് പ്രവർത്തകനെയോ പ്രവർത്തകയെയോ രൂപപ്പെടുത്തി എടുക്കുക എന്നത് കാലത്തിന്റെ ആവശ്യകതയാണ് .ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുനിൽകുമാർ , നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷിഹാന രാരപ്പൻ കണ്ടി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരിക്കും. ചികിത്സകനും സംഗീതജ്ഞനുമായ ഡോക്ടർ ടിപി മഹറൂഫ് രാജ് മുഖ്യ പ്രഭാഷണം നടത്തും.

 അഭയം പാലിയേറ്റീവ് സൊസൈറ്റീ പ്രസിഡണ്ട് നാസർ പുതുപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ അബ്ദുള്ള കൊടോളി, പി പി ചന്തുക്കുട്ടി, സി പി ഭാസ്കരൻ , ജവഹർ പൂമഗലം തുടങ്ങിയ മറ്റു സാമൂഹ്യ   സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.