മലപ്പുറത്ത് ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറരയോടെയാണ് സംഭവം.
മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി. വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണംവിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. സ്ഥിരം അപകട മേഖലയാണിത്. ലോറിയുടെ കാബിനില്‍ കുടുങ്ങി കിടന്നവരാണ് മരിച്ചത്.

0 അഭിപ്രായങ്ങള്‍