എസ് എസ് എഫ് ഡിവിഷന്‍ റോഡ് മാര്‍ച്ച്


നരിക്കുനി | എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി യുടെ ഭാഗമായി കണ്ണൂരില്‍ വെച്ച് നടക്കുന്ന കേരള വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ നരിക്കുനി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് മാര്‍ച്ച് നടത്തി. ചേളന്നൂര്‍ കുമാരസ്വാമി ജംഗ്ഷന്‍ മുതല്‍ കാക്കൂര്‍ വരെ നീണ്ടു നിന്ന റോഡ് മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റോഡ് മാര്‍ച്ചിന്റെ ഫ്‌ളാഗ് ഓഫ് ചേളന്നൂര്‍ കുമാരസ്വാമിയില്‍ എസ് എം എ ജില്ലാ വൈസ് പ്രസിഡന്റ് സി അബ്ദുറഹിമാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് മുനീര്‍ സഖാഫി, ജനറല്‍ സെക്രട്ടറി റാഷിദ് പുല്ലാളൂര്‍, ഫിനാന്‍സ് സെക്രട്ടറി ഫായിസ് സഖാഫി, സെക്രട്ടറിമാരായ അനീസ് പാലോളി, സാലിഖ് കുട്ടമ്പൂര്‍, നിയാസ് മടവൂര്‍, താജുദ്ദീന്‍ സഖാഫി, സുബൈര്‍ പുല്ലാളൂര്‍ നേതൃത്വം നല്‍കി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അന്‍ഷാദ് സഖാഫി പാലത്ത്, നജീബ് സഖാഫി നരിക്കുനി, അബ്ദുല്‍ റഖീബ് സംസാരിച്ചു. കാക്കൂരില്‍ നടന്ന സമാപന സംഗമം ഡിവിഷന്‍ പ്രസിഡന്റ് മുനീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി ടി എ മുഹമ്മദ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി റാസി അഹമ്മദ് മുക്കം മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി ടി കെ സി മുഹമ്മദ്, എസ് വൈ എസ് സോണ്‍ സെക്രട്ടറി നിസാര്‍ സഖാഫി നടുവല്ലൂര്‍ , അന്‍ഷാദ് ചോലക്കരത്താഴം പ്രസംഗിച്ചു.


ഫോട്ടോ

എസ് എസ് എഫ് ഡിവിഷന്‍ റോഡ് മാര്‍ച്ച്‌