പുന്നശ്ശേരി വെസ്റ്റ് എ യു പി സ്കൂൾ നൂറാം വാർഷികാഘോഷം
നരിക്കുനി : പുന്നശ്ശേരി വെസ്റ്റ് എ യുപി സ്കൂളിൽ നൂറാം വാർഷികാഘോഷം "ശതസ്മൃതി" ദേശരക്ഷാ സംഗമവും യാത്രയയപ്പും കലാപരിപാടിയും രണ്ട് ദിവസങ്ങളിലായി നടന്നു. പിടിഎ പ്രസിഡണ്ട് ഷാജി ബാബു സി കെയുടെ അധ്യക്ഷതയിൽ സുബേദാർ പി വി മനേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനധ്യാപിക സി എം ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ കുമാരി ദേവനന്ദ വിശിഷ്ടാതിഥിയായി. പൂർവ്വ വിദ്യാർത്ഥികളായ ജവാന്മാർ, മുൻ പിടിഎ പ്രസിഡണ്ടുമാർ, മാതൃസമിതി ചെയർപേഴ്സൺ, 2021 ലെ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ ഭാസ്കരൻ, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക പ്രഭാവതി ടീച്ചർ,സ്കൂളിൽ ഗാന്ധി പ്രതിമ സമർപ്പിച്ച രാജു പിലാത്തോട്ടത്തിൽ, കഴിഞ്ഞ വർഷത്തെ എൽഎസ്എസ് യുഎസ്എസ് ജേതാക്കൾ, ഈ വർഷത്തെ പ്രതിഭകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി, വൈസ് പ്രസിഡണ്ട് നിഷാ മണങ്ങാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ മോഹനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈലേഷ് വി, മുൻ അധ്യാപകൻ വി കെ ബാലൻ മാസ്റ്റർ, F P TA പ്രസിഡണ്ട് സത്യൻ,
മാതൃസമിതി ചെയർപേഴ്സൺ വിനീത, സ്റ്റാഫ് സെക്രട്ടറി രൂപേഷ് കെ എന്നിവർ ആശംസകൾ നേർന്നു.കോട്ടക്കൽ ഭാസ്കരൻ,എം പ്രഭാവതി ടീച്ചർ മറുമൊഴി നടത്തി.പ്രോഗ്രാം കൺവീനർ കെ ജയരാജൻ സ്വാഗതവും, ശതസ്മൃതി ജോയിന്റ് കൺവീനർ കെ കിഷോർ കുമാർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും വിവിധ കലാപരിപാടികളും നടന്നു. പിടിഎ , എം പി ടി എ അംഗങ്ങൾ സമ്മാനദാനം നടത്തി. നരിക്കുനി മെട്രോ ഫർണിച്ചർ ഉടമ റഷീദ് സ്കൂളിന് സമർപ്പിച്ച സ്പീച്ചിങ് സ്റ്റാൻഡ് വേദിയിൽ വച്ച് ഷാജി ബാബു, ഗീത ടീച്ചർ,എം പ്രഭാവതി ടീച്ചർ എന്നിവർ ഏറ്റുവാങ്ങി ,
photo: -പുന്നശ്ശേരി വെസ്റ്റ് എ.യു.പി.സ്കൂൾ ശതസ്മൃതി നൂറാം വാർഷികാഘോഷം സുബേദാർ പി.വി. മനേഷ് ഉദ്ഘാടനം നിർവ്വഹിക്കുന്നു,


0 അഭിപ്രായങ്ങള്