പരിഷത്ത് യൂനിറ്റ് വാർഷികം
നരിക്കുനി : കേരളശാസ്ത്രസാഹിത്യ പരിഷത്ത് നരിക്കുനി യൂനിറ്റ് വാർഷിക സമ്മേളനം പ്രസിഡണ്ട് സിദ്ദീഖ് ബാംസുരിയുടെ അധ്യക്ഷതയിൽ പ്രസിഡൻസി കോളേജിൽ നടന്നു. സെക്രട്ടറി മുഹമ്മദ് സി.കെ പ്രവർത്തന റിപ്പോർട്ടും വരവു ചെലവു കണക്കും കെ.എം. ചന്ദ്രൻ സംഘടനരേഖയും അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പി.വിജയൻ , സി.പി.അബ്ദുൽ റഷീദ്, കെ.ബാലഗോപാ ലൻ, പി.ടി. അബ്ബാസ് അലി, ശോഭന ടീച്ചർ, എൻ അബ്ദുൽ സലാം, പി.വി. നൗഷാദ് എന്നിവർ പങ്കെടുത്തു. പുതിയ വർഷത്തെ ഭാരവാഹികളായി ശോഭന ടീച്ചർ (പ്രസിഡണ്ട് ), അബ്ദുൽ സലാം എൻ (സെക്രട്ടറി), വിജിത്ത്കുമാർ കെ (വൈസ് പ്രസിഡണ്ട് ), പ്രസാദ് ഇ.കെ (ജോയന്റ് സെക്രട്ടറി), അബ്ദുൽ റഷീദ് സി പി ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.


0 അഭിപ്രായങ്ങള്‍