സോഷ്യോ കൾച്ചറൽ അസോസിയേഷൻ നരിക്കുനി (SCAN) വനിത ഫോറം രൂപീകരിച്ചു
നരിക്കുനിയിലെ സാമൂഹ്യ, 'സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന സോഷ്യോ കൾച്ചറൽ അസോസിയേഷൻ നരിക്കുനി (SCAN) 51 അംഗ വനിതാ ഫോറം രൂപീകരിച്ചു
പൊതുസമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പഞ്ചായത്തിനകത്തും പുറത്തും പ്രവർത്തനപരിധി വിപുലീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്
ഭാരവാഹികളായി ദീപ്തി മോഹൻ ( പ്രസിഡണ്ട്) സിനി പി (വൈസ് പ്രസിഡണ്ട്) ലേഖ എ പി (സെക്രട്ടറി) ഡെയ്സി എം കെ (ജോ. സെക്രട്ടറി) വിനീത വി.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
യോഗത്തിൽ പി എം ശ്രീജിത്ത്, സുധീഷ് നെല്യേരി, വിജയൻ കട്ടാടശ്ശേരി, സുനിൽകുമാർ കട്ടാടശ്ശേരി, അക്ഷയ് കുമാർ.എ.പി, അരുൺ പി, രമേശൻ.പി.വി ഹരിദാസൻ.പി.കെ സന്തോഷ് മുണ്ടപ്പുറം രവീന്ദ്രൻ.ബി, ഷിജിത്ത്.പി.എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

0 അഭിപ്രായങ്ങള്‍