കേരളത്തിൽ നിന്നും ഹജ്ജിന് 10,331 പേർ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ഇക്കുറി കേരളത്തിൽ നിന്നും ഹജ്ജിനു പോകാൻ 10,331 പേർ. മൊത്തം 19,524 അപേക്ഷകളാണ് ഓൺലൈൻ ആയി ലഭിച്ചത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
പൊതുവിഭാഗത്തിൽ 6094 പേരും സ്‌ത്രീകൾ മാത്രമായുള്ള വിഭാഗം (45 വയസ്സിന് മുകളിൽ) 2807, 70 വയസ്സിന് മുകളിൽ 1430 എന്നിങ്ങനെയാണ് തെരഞ്ഞെടുത്തത്. സ്‌ത്രീകൾ മാത്രമായി പോകുന്നവരിൽ (മഹ്‌റം ഇല്ലാത്ത) പകുതിയിലധികവും കേരളത്തിൽ നിന്നാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്ന് മൂന്ന് യാത്ര പുറപ്പെടൽ കേന്ദ്രങ്ങളുണ്ട്.
▂

0 അഭിപ്രായങ്ങള്‍