രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം; ഇന്ന് പകല്‍ 12 മണി മുതല്‍ കല്‍പ്പറ്റ ടൗണിലും ചുരത്തിലും ഗതാഗത നിയന്ത്രണം
11.04 .2023.
അറിയിപ്പ്:
ഇന്ന് (11.04.2023 ചൊവ്വ) രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 09 മണി വരെ ഭാര വാഹനങ്ങള്‍ (ചരക്ക് ലോറികള്‍, ടിപ്പറുകള്‍) വയനാട് ചുരത്തിലൂടെ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായി താമരശ്ശേരി പോലിസ് അറിയിച്ചു.
♦️. ഇന്ന് പകല്‍ 12.00 മണി മുതല്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ഓഫീസിനും കൈനാട്ടി ബൈപാസ് ജംഗ്ഷനും ഇടയില്‍ ടൗണിലൂടെ ഒരു വാഹനങ്ങള്‍ക്കും ഗതാഗതംഅനുവദിക്കുന്നതല്ല.
♦️. ബത്തേരി-മാനന്തവാടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന
വാഹനങ്ങള്‍ കൈനാട്ടി ബൈപാസ്സ് ജംഗ്ഷന്‍ വഴി കടന്ന് പോകേണ്ടതാണ്.
♦️. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി - മാനന്തവാടി ഭാഗത്തേക്ക് പോകുന്ന
വാഹനങ്ങള്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് വഴി കടന്ന്
പോകേണ്ടതാണ്.
♦️. ബത്തേരി - മാനന്തവാടി ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ കൈനാട്ടി
ബൈപ്പാസ്സ് ജംഗ്ഷനില്‍ നിന്നും ബൈപ്പാസ്സ് വഴി പുതിയ ബസ് സ്റ്റാന്റില്‍
പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാന്റ് വരെ വന്ന് യാത്രക്കാരെ കയറ്റി
തിരിച്ച് ജനമൈത്രി ജഗ്ഷന്‍ വഴി ബൈപ്പാസിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.
♦️. കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍
പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാന്റ് വരെ വന്ന് യാത്രക്കാരെ കയറ്റി
തിരിച്ച് തിരികെ ജനമൈത്രി ജംഗ്ഷന്‍ വഴി ബൈപ്പാസിലൂടെ കടന്ന് പോകേണ്ടതാണ്.


0 അഭിപ്രായങ്ങള്‍