നരിക്കുനിയിലെ മുൻകാല ജനതാദൾ നേതാവ് രാരുക്കുട്ടി മാസ്റ്റർ (97) അന്തരിച്ചു. :-


03.04 .2023. 


നരിക്കുനി : പഴയ കാല സോഷ്യലിസ്റ്റും, ദീർഘകാലം മടവൂർ എയുപി സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന കൽക്കുടുമ്പ്  പാവിട്ടിക്കാവിൽ പി രാരുക്കുട്ടി മാസ്റ്റർ (97) അന്തരിച്ചു. . 1981 ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി. മികച്ച വോളിബോൾ  സംഘാടകനും , നാടകങ്ങളിൽ അഭിനേതാവും, KSSPU മുൻ ബ്ലോക്ക് പ്രസിഡണ്ടും ,നരിക്കുനി സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ ,ജനതാദൾ നിയോജക മണ്ഡലം ഭാരവാഹി ,നരിക്കുനി     ദേശീയ വായനശാലയുടെ രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വം, ഫൊസാക്ക വോളിബോൾ ക്ലബിന്റെ അമരക്കാരനുമായിരുന്നു. ,

ഭാര്യ - പരേതയായ മാധവി അമ്മ ,മക്കൾ:- സുരേഷ് കുമാർ (കൺസ്ട്രക്ഷൻ കമ്പനി ) ,രമേഷ് കുമാർ (കേരള ബേങ്ക് ,വൈത്തിരി ) ,രാജേഷ് (മിൽക്ക് സൊസൈറ്റി ,നരിക്കുനി ) ,മരുമക്കൾ: പ്രസീത ,സുജാത ,ശ്രീലേഖ (ഇംഗ്ലീഷ് മീഡിയം ,നരിക്കുനി ) ,സഹോദരങ്ങൾ:- യശോദ അമ്മ ,പരേതരായ കുട്ടിമാളു അമ്മ ,ഉണിച്ചിര ക്കുട്ടി അമ്മ ,നാണി അമ്മ,സഞ്ചയനം :- ഞായറാഴ്ച