വേനൽ തുമ്പികൾ - 2023
കക്കോടി ഏരിയാ ക്യാമ്പിന് തുടക്കമായി.
നരിക്കുനി : ബാലസംഘം കക്കോടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള വേനൽതുമ്പികൾ കലാജാഥയുടെ മുന്നോടിയായുള്ള ഏരിയാ തല പരിശീലന ക്യാമ്പിന് പാലങ്ങാട് തുടക്കമായി. ബാലസംഘം സംസ്ഥാന കമ്മറ്റി അംഗവും ,ജില്ലാ സെക്രട്ടറിയുമായ കെ.ടി. സപന്യ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഷാൽവിൻ ഷാജ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.ശ്രീലക്ഷ്മി, ഏരിയാ കൺവീനർ കെ. ഷൈജു. എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.കെ. ഷിബിൻ ലാൽ സ്വാഗതവും ,മേഖലാ സെക്രട്ടറി ശ്രീനന്ദ നന്ദി യും പറഞ്ഞു. യു.കെ. വിജയൻ ക്യാമ്പ് ഡയരക്ടറും ,എസ്. എൻ. നീഹാര, ആദിത്യ രവീന്ദ്രൻ എന്നിവർ പരിശീലകരുമാണ്. ക്യാമ്പ് മെയ് 2 ന് സമാപിക്കും.



0 അഭിപ്രായങ്ങള്‍