മാന്യ ഉപഭോക്താക്കളെ... നിങ്ങൾ ഇത് മുഴുവനായി വായിക്കാതെ പോവരുത്,
🩷🩷 KSEB L നിങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു. 🩷🩷
_വേനൽ അതിൻ്റെ പൂർണതയിലേക്കും ചൂട് ദിവസവും കൂടി വരുന്നതും നാം അനുഭവിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ..._
കൂടിയ ചൂടിൽ നിന്നും ആശ്വാസം തേടുന്ന കേരള ജനത കേട്ട വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന 1️⃣0️⃣0️⃣ മില്യൺ യൂണിറ്റ് മറികടന്ന വൈദ്യുതി ഉപയോഗം കേരളത്തിൽ ഉണ്ടായി എന്നത്.
ഇത്രയും വലിയ വൈദ്യുതി ഉപയോഗത്തിലേക്ക് എത്തിയത് എങ്ങനെ എന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം...
അതെ അവൻ തന്നെ.
എ സി
കഴിഞ്ഞ ദിവസങ്ങളിലായി ട്രാൻസ്ഫോർമറിൽ ലോഡ് പരിശോധന നടത്തിയ ഞങ്ങൾ കണ്ടത് പരിശോധിച്ച ട്രാൻസ്ഫോർമർ എല്ലാം *130 മുതൽ 170% ശതമാനം വരെ ലോഡിലാണ് പ്രവർത്തിക്കുന്നത്.* അതായത് 30 മുതൽ 70% വരെ അമിത ലോഡ് ആണെന്നർത്ഥം.
ഇത് കാരണം ലോഡ് കൂടുതലുള്ള ട്രാൻസ്ഫോർമറിലെ ഉപഭോക്താക്കളെ ഭാഗികമായി കുറഞ്ഞവയിലേക്ക് മാറ്റി പ്രശ്ന പരിഹാരം ചെയ്യാൻ കഴിയാത്ത സാഹചര്യം ആണ്.
മാത്രമല്ല ഇങ്ങനെ തുടർച്ചയായി അമിത ലോഡ് വരുന്നത് ട്രാൻസ്ഫോർമർ ഫോൾട്ടി ആവാൻ കാരണമാവുകയും, ഫോൾട്ടി റേഷ്യോ കൂടുന്ന സാഹചര്യം ഉണ്ടായാൽ പകരം വെക്കാൻ ട്രാൻസ്ഫോർമർ ലഭ്യത ഇല്ലാതെ വരികയും അത് വൈദ്യുതി തടസ്സത്തിൻ്റെ വ്യാപ്തി കൂട്ടുകയും ചെയ്യും.
🔴🔴 ഇനി നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും.🔴🔴
*ഇതിലെ പ്രധാന നായകൻ എസി ആണെന്ന് ഞങ്ങൾ പറഞ്ഞല്ലോ, അവൻ്റെ ഉപയോഗം പരമാവധി കുറയ്ക്കണം*
1️⃣. ഒന്നിലധികം എസി ഉപയോഗിക്കുന്നവർ, പ്രവർത്തിപ്പിക്കുന്ന എസി യുടെ എണ്ണം കുറയ്ക്കാനുള്ള വഴി ഉണ്ടോ എന്ന് നോക്കുക.
2️⃣. മുകളിൽ പറഞ്ഞ പോലെ കുറക്കാൻ കഴിയില്ല എങ്കിൽ എല്ലാ എസി യും ഒരുമിച്ച് ഓൺ ചെയ്യാതെ ഒരെണ്ണം ഓൺ ചെയ്ത് റൂം തണുത്ത ശേഷം മാത്രം അടുത്തത് ഓൺ ചെയ്യുക.
3️⃣. വേനൽ ചൂടിൻ്റെ രക്ഷ തണുപ്പ് കൊണ്ട് എന്നതിൽ നിന്നും മാറി ചൂട് ഇല്ലാത്ത ന്യൂട്രൽ അവസ്ഥ എന്നതിന് പരിഗണന കൊടുക്കുക. അതായത് എസി സെറ്റിങ് 24, 16, 20 എന്നൊക്കെ വെക്കുന്നതിന് പകരം 27 ൽ സെറ്റ് ചെയ്യുക.
4️⃣. ഇന്ന് പല എസി കളിലും ലഭ്യമായ സൗകര്യമാണ് ടൺ കുറക്കൽ, റൂം ആവശ്യത്തിന് തണുപ്പ് ആയാൽ അത് ഉപയോഗപ്പെടുത്തി സെറ്റിങ് 40 അല്ലെങ്കിൽ 60 ശതമാനത്തിൽ വെക്കുക്ക.
5️⃣. _അഞ്ചോ പത്തോ മിനുട്ടുകൾ മാത്രം ചിലവഴിക്കാൻ വേണ്ടി റൂമിൽ വരികയും, എസി ഓൺ ചെയ്യുകയും അത് കഴിഞ്ഞാൽ ഓഫ് ചെയ്യുകയും വീണ്ടും അൽപ സമയത്തിന് ശേഷം ഇത് പോലെ ഓൺ - ഓഫ് ചെയ്യുന്ന സാഹചര്യം, അല്ലെങ്കിൽ എസി യുടെ റിമോട്ട് കൺട്രോൾ സംവിധാനം ചെറിയ കുട്ടികൾക്ക് ലഭിക്കുകയും അവർ ഓൺ - ഓഫ് ചെയ്ത് കളിക്കുന്ന സാഹചര്യം._ ഇത് പോലുള്ള സാധ്യതകൾ വഴി എസി ഓൺ ഓഫ് ചെയ്യുന്ന ഫ്രീക്വേൻസി (ആവർത്തന സ്വഭാവം) പരമാവധി കുറക്കുക
6️⃣. ചെറിയ രീതിയിലുള്ള തണുപ്പ് റൂമിൽ ആയാൽ എസി ഓഫ് ചെയ്ത് BLDC ഫാൻ അല്ലെങ്കിൽ സാധാരണ ഫാൻ ഉപയോഗിക്കാൻ കഴിയുന്നവർ അങ്ങനെ ചെയ്യുക.
7️⃣. വീടിൻ്റെ ടെറസിൽ വെയിൽ നേരിട്ട് തട്ടുന്നത് വഴി ടെറസ് ചൂട് ആവുന്നത് ഒഴിവാക്കാൻ മാർക്കറ്റിൽ ലഭ്യമായ പച്ച നിറത്തിലുള്ള നെറ്റ്, അല്ലെങ്കിൽ മറ്റു സംവിധാനങ്ങൾ ഉപയോഗിക്കുക.
8️⃣. റൂമിലെ തണുപ്പ് നഷ്ടപ്പെടാൻ കാരണമായ രീതിയിലുള്ള വിടവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ പൂർണമായും അടക്കുക.
9️⃣. പഴയ മോഡൽ എസികൾ ഉപയോഗിക്കുന്നവർ സ്റ്റാർ റേറ്റിംഗ് ഉള്ള ഇൻവെർട്ടർ എസി ആക്കി മാറ്റുക.
ബാക്കി ഉള്ളതൊന്നും ഞങ്ങൾ പറയുന്നില്ല. അതൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ?
ഏത്?
അതന്നെ...
🛑 കൂടിയ വാട്ട്സ് ഉള്ള മറ്റുള്ള ഉപകരണങ്ങൾ _(ഫ്രിഡ്ജ്, മോട്ടോർ, ഇസ്തിരിപ്പെട്ടി...)_ രാത്രി ഉപയോഗിക്കാൻ പാടില്ല.
🛑 ആവശ്യത്തിന് മാത്രം ലൈറ്റുകൾ, ഫാനുകൾ ഓൺ ചെയ്യുക
തുടങ്ങി...........
ചൂടിനെ പ്രതിരോധിക്കാം: വൈദ്യുതി ഉപയോഗം കുറച്ച് കൊണ്ട് തന്നെ...


0 അഭിപ്രായങ്ങള്