ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ മാത്രമെന്ന കേന്ദ്ര നിയമം; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് ആന്റണി രാജു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന കേന്ദ്ര നിയമത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെടുമെന്ന് ഗതാഗാതമന്ത്രി ആന്റണി രാജു.
ഇക്കാര്യത്തില്‍ കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല. ഇരുചക്രവാഹനത്തില്‍ കുട്ടികളെ കൂടി അനുവദിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്. ഇളവ് വേണം എന്ന ആവശ്യം കേരളം ഉന്നയിക്കും. നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത് ചര്‍ച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമാകും സംസ്ഥാനം മുന്നോട്ട് വെക്കുക. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും. മോട്ടോര്‍ വാഹനവകുപ്പ് നിയമസാധുത പരിശോധിച്ച ശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

0 അഭിപ്രായങ്ങള്‍