പ്രതിഭകൾക്കുള്ള ആദരം നാടിന്റെ ഉത്സവമായി.


നരിക്കുനി : 

ഗാന്ധിഗ്രാം യൂനിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ നാസർ കുന്നുമ്മലിനും ഭൂട്ടാനിൽ വച്ച് നടക്കുന്ന സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനന്യ റെജി കുന്നത്തിനും വട്ടപ്പാറപൊയിൽ  പൗരാവലി നൽകിയ ആദരം നാടിന്റെ ഉത്സവമായി. ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെ ധാരാളം പ്രൊഫഷനുകൾ ഉള്ള പ്രദേശത്ത് ആദ്യമായിട്ടാണ് ഒരാൾക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. ഈ രണ്ടു പ്രതിഭകളുടെയും നേട്ടം നാട്ടിലുള്ള പൊതുതലമുറയ്ക്ക് പ്രചോദനമാകുമെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി. സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേർ പരിപാടിയിൽ സംബന്ധിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഉപ വിദ്യാഭ്യാസ ഓഫിസർ സി പി അബ്ദുൽ കാദർ മുഖ്യപ്രഭാഷണം  നടത്തി. വിവിധ രാഷ്ട്രീയ  സാംസ്കാരിക പ്രസ്ഥാനങ്ങളെ പ്രതിനിധികരി ച്ചുകൊണ്ട് ചന്ദ്രൻ മാസ്റ്റർ, പ്രൊഫസർ മൊയ്തീൻ, ടി പി അബ്ദുൽ നാസർ, അബ്ദുറഹ്മാൻ മാസ്റ്റർ, എൻ സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ വി പി മിനി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ശിവാനന്ദൻ സ്വാഗതവും സി എം നാസർ  നന്ദിയും പറഞ്ഞു.