ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രംപ്രതിഷ്ഠാദിന മഹോത്സവം:

നരിക്കുനി: മൂന്ന് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവങ്ങളുടെ ഭാഗമായി പാറന്നൂർ ശിവക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ച നാമജപ ഘോഷയാത്രയിൽ കൃഷണ വേഷധാരികളായ നിരവധി കുഞ്ഞു പ്രതിഭകൾക്കൊപ്പം താലപ്പൊലിയും വാദ്യഘോഷങ്ങളും മുത്തുക്കുടയും അണിചേരുകയുണ്ടായി., ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് മേൽശാന്തി സംഗമവും പ്രതിഭാസമാദരവും, സാംസ്കാരിക സഭയും  പി.ആർ നാഥൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ സഹസ്രദീപ്തം സമർപ്പണം നടന്നു. ക്ഷേത്ര ചടങ്ങുകൾക്കൊപ്പം കാലത്ത്പൊന്നടുക്കം ശിവ കൃഷ്ണൻ്റെ സംഗീത കച്ചേരിയും , തുളസി ദളം കോഴിക്കോടിൻ്റെ ഭക്തിഗാന സദസും, ചെന്നൈ കലാക്ഷേത്ര യദുകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നാട്യ സമർപ്പണവും നടന്നു.