വീരേന്ദ്രകുമാർ പ്രകൃതി സംരക്ഷണം ഒരു സംസ്കാരമാക്കി മാറ്റിയ രാഷ്ട്രീയ നേതാവ് :


           (സലീം മടവൂർ)


കാക്കൂർ : പ്രമുഖ സോഷ്യലിസ്റ്റ് വിരേന്ദ്രകുമാർ പ്രകൃതി സംരക്ഷണവും ജല സംരക്ഷണവും ജനങ്ങളുടെ ഒരു സംസ്കാരംമാക്കി മാറ്റിയ രാഷ്ട്രീയ നേതാവായിരുന്നെന്ന് എൽ.ജെ ഡി സംസ്ഥാന സെക്രട്ടറി സലീം മടവൂർ പറഞ്ഞു. ന്യൂയോർക്ക് നഗരം വെള്ളത്തിൽ മുങ്ങുമെന്ന് വീരേന്ദ്രകുമാർ പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിച്ചിരുന്നു. കുടിവെള്ളത്തിന് പാലിനേക്കൾ വില നൽകേണ്ട കാലം വിദൂരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. സലിം മടവൂർ പറഞ്ഞു. എം.പി വീരേന്ദ്രകുമാറിന്റെ ചരമദിനമായ മെയ് 28 ന് കോഴിക്കോട് നടക്കുന്ന അനുസ്മരണ റാലി  വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ടോത്തു പാറയിൽ നടന്ന എൽ.ജെ. ഡി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ടോത്തു പാറ യൂണിറ്റ് പ്രസിഡണ്ട്  ചെമ്പക്കോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗണേശൻ കാക്കൂർ , എലത്തൂർ മണ്ഡലം പ്രസിഡണ്ട് എം.പി ജനാർദ്ദനൻ , എൻ. അബ്ദുൽ മജീദ്, ലാൽ പ്രസാദ് , ടി.കെ കുഞ്ഞൂട്ടി, മണ്ഡലം സെക്രട്ടറി കെ. സർജാസ്, യുവജനത മണ്ഡലം പ്രസിഡണ്ട് പി പി അബ്ദുൽ ഗഫൂർ ,  ലിജാസ് കൊയിലോത്ത്, കെ.പി. മായിൻ,   അബ്ദു സലിം നൗഷാദ് സി, ടി വി, സുമേഷ് , അബൂബർ എന്നിവർ സംസാരിച്ചു. യുവജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത ലാൽ പ്രസാദ്, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ലസിൻ റഹ്മാൻ , അബ്ദുൽ ഹാദി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.