ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം ഒടിഞ്ഞ് വീണ് നിയന്ത്രണം വിട്ട് അധ്യാപകൻ മരണപ്പെട്ടു :-


02.06.2023.



നരിക്കുനി : നന്മണ്ട റോഡിൽ  അമ്പലപ്പൊയിൽ സ്കൂളിന് സമീപത്ത് രാവിലെ 9 -45 ന്  ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം ഒടിഞ്ഞുവീണു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ്  ഉള്ള്യേരി എ യു പി സ്ക്കൂൾ അധ്യാപകൻ മരണപ്പെട്ടു. അധ്യയനാരംഭത്തിൻ്റെ രണ്ടാം നാൾ പ്രിയപ്പെട്ട അധ്യാപകൻ്റെ ദാരുണമായ മരണം വിദ്യാർത്ഥികളെയും ,നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി ,


മടവൂർ  മുസ്ലീം ലീഗ് പത്താം വാർഡ് സെക്രട്ടറി ശരീഫ് മാസ്റ്റർ(39) ആണ് മരണപ്പെട്ടത്.


വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കുള്ള യാത്ര മദ്ധ്യേയായിരുന്നു അപകടം.


പുതുക്കുടി പരേതനായ അബൂബക്കർ മാസ്റ്ററുടെ  മകനാണ്.,

ഭാര്യ : മാരിയത്ത്,

മക്കൾ :

മുഹമ്മദ്‌ ഇജ്ലാൻ,

ഫാത്തിമ നിഷ് വ ,

മുഹമ്മദ്‌ അസീം ,

മാതാവ് : ഖദീജ, സഹോദരങ്ങൾ:

ജലീൽ, ഗഫൂർ റിയാസ് ,.മയ്യത്ത് നമസ്ക്കാരം ഇന്ന് (2/06/23) വെള്ളിയാഴ്ച  വൈകുന്നേരം 6  ന് മടവൂർ ടൗൺ മസ്ജിദിലും , 6-30 ന്  മടവൂർ സി എം മഖാം മസ്ജിദിലും നടക്കും