ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായത് വലിയ നേട്ടം :-


നരിക്കുനി :ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത് ആശുപത്രിയുടെ വികസനത്തിന് വഴിയൊരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ പറഞ്ഞു.

 ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി ഒരുക്കിയ പുതിയ പ്രവേശന കവാടം ഡെന്റെൽ എക്സ്-റേ, ജീവിതശൈലി രോഗ ക്ലിനിക്ക് ,ജനറേറ്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സർജാസ് കുനിയിൽ അധ്യക്ഷതവഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ സലീം മുഖ്യാതിഥിയായി .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാ രപ്പൻകണ്ടി നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി ജില്ലാ പഞ്ചായത്ത് മെമ്പർ ഐപി രാജേഷ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് | ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ സുജ അശോകൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ മോഹനൻ ,നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പർ ടി. രാജു ,തലക്കുളത്തൂർ മെഡിക്കൽ ഓഫീസർ സുരേഷന്‍ കെ കെ , മോഹനൻ മാസ്റ്റർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.സി ഷനോജ്, പി.ശശീന്ദ്രൻ മാസ്റ്റർ, എം ശിവാനന്ദൻ ,എ. ജാഫർ, എൻ ബാലകൃഷ്ണൻ , എൻ.പി രാമകൃഷ്ണൻ ഒ.പി മുഹമ്മദ് ഇഖ്ബാൽ, സാലിഹ് പി.കെ നൗഷാദ് എന്നിവർ സംസാരിച്ചു. അസി.എഞ്ചിനീയർ നിഷ. ഐ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മെഡിക്കൽ ഓഫീസർ ഡോ. പ്രീത സ്വാഗതവും പ്ലാൻ അസി. കോർഡിനേറ്റർ കെ.കെ ആനന്ദ് നന്ദിയും പറഞ്ഞു.