പരാതി രേഖപ്പെടുത്താൻ ഇപ്പോൾ ക്ലൗഡ് ടെലിഫോണി സൗകര്യവും.
ഇനി കാത്തിരിപ്പ് വേണ്ട.
Call/Whatsapp/SMS : 9496001912
● വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. സെക്ഷൻ ഓഫീസിൽ നേരിട്ട് പരാതി നൽകുകയോ ലാൻഡ് ഫോൺ നമ്പറിലേക്കു വിളിക്കുകയോ 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിലേക്ക് വിളിക്കുകയോ ചെയ്യാം. wss.kseb.in എന്ന വെബ്സൈറ്റ് വഴിയും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
● സെക്ഷൻ ഓഫീസിലെ ലാൻഡ് ഫോണിൽ ഒരേസമയം ഒന്നിലേറെ പേർക്ക് പരാതി അറിയിക്കാനാവില്ല. 1912 എന്ന നമ്പരിൽ 48 പേർക്കുവരെ ഒരേസമയം ബന്ധപ്പെടാനാകും. എന്നാൽ, മഴക്കാലങ്ങളിലും പ്രകൃതിക്ഷോഭം പോലുള്ള പ്രത്യേക സാഹചര്യങ്ങളിലും ആയിരക്കണക്കിനു പേരാണ് കെ എസ് ഇ ബി ഓഫീസുകളിലേക്ക് ഒരേസമയം ബന്ധപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ പരാതി രേഖപ്പെടുത്തുന്നതിന് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ക്ലൗഡ് ടെലിഫോണി അധിഷ്ഠിതമായ നൂതനമായ പരാതി രേഖപ്പെടുത്തൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
● 9496001912 എന്ന മൊബൈൽ നമ്പരിലേക്ക് വിളിച്ചോ വാട്സാപ് വഴിയോ വിവിധങ്ങളായ പരാതികളും സേവനങ്ങളും രജിസ്റ്റർ ചെയ്യാനാകും. കൂടാതെ ബില്ലിന്റെയും പേയ്മെന്റിന്റെയും status അറിയുന്നതിനും സാധിക്കും.
● SMS വഴിയും വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി രേഖപെടുത്തുവാൻ കഴിയും. ഇതിനായി ഉപഭോക്താക്കൾ തങ്ങളുടെ രജിസ്റ്റേർഡ് ഫോൺ നമ്പറിൽ നിന്നും NP‹space>13 അക്ക കൺസ്യുമർ നമ്പർ എന്ന് ടൈപ്പ് ചെയ്ത ശേഷം 9496001912 എന്ന നമ്പറിലേക്ക് sms അയച്ചാൽ മതിയാകും.
● Cloud telephony സംവിധാനം വഴി സ്വയമേവ രജിസ്റ്റർ ചെയ്യുന്ന പരാതികളും സേവനങ്ങളും അപ്പപ്പോൾ തന്നെ ബന്ധപ്പെട്ട സെക്ഷൻ ഓഫീസിൽ ഓൺലൈനായി എത്തുന്നതിനാൽ പരാതി പരിഹാരത്തിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ ആരംഭിക്കാനാകുന്നു.
● വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് ആ പ്രദേശത്ത് ഏതെങ്കിലും മെയിൻ്റനൻസ് വർക്ക് നടക്കുന്നുണ്ടോ എന്ന് OMS (outage management system) ൽ പരിശോധിച്ച്, അങ്ങനെയുണ്ടെങ്കിൽ ആ പരാതി രജിസ്റ്റർ ചെയ്യാതെതന്നെ എത്ര മണിക്ക് വൈദ്യുതി ലഭിക്കും എന്ന് ഉപഭോക്താവിനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.
● വൈദ്യുതി ബിൽ അടയ്ക്കേണ്ട അവസാന തീയതി സംബന്ധിച്ച മുന്നറിയിപ്പ് ഓട്ടോമാറ്റിക് വോയിസ് കോൾ ആയി അറിയിക്കുന്ന സംവിധാനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.


0 അഭിപ്രായങ്ങള്