മദ്യ-മയക്ക് മരുന്നിനെതിരെ യുവാക്കൾ രംഗത്ത് :-

നരിക്കുനി.വട്ടപ്പാറ പൊയിൽ അങ്ങാടി കേന്ദ്രീകരിച്ചുള്ള മദ്യ-മയക്ക് മരുന്ന് വില്പന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ രംഗത്ത് , DYFI.മദ്യവില്പനക്കെതിരെ ബോർഡുകൾ സ്ഥാപിച്ചു ,ഡി വൈ എഫ് ഐ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബീവറേജ് ഔട്ട്‌ ലെറ്റുകളെ പോലും വെല്ലുന്ന രീതിയിൽ കുടുംബ ബന്ധങ്ങൾ തകരുന്ന രീതിയിൽ ഉള്ള മദ്യ മയക്ക് മരുന്ന് വില്പനക്കെതിരെ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് dyfi ആവശ്യപ്പെട്ടു. യോഗത്തിൽ ആദർശ് ടി.പി അദ്ധ്യക്ഷനായിരുന്നു ,:ജസീൽ വി.പി,ഷിബിൻ വി. സി, ഷെറിൻ വി. സി,ബാസിത്, അതുൽ ടി. പി, അഭിനന്ദ് കെ.പി പ്രശോഭ് കെ, രോഹിത് ജി തുടങ്ങിയവർ സംസാരിച്ചു.