ഒളിവിൽ കഴിഞ്ഞു വരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
നരിക്കുനി: -
നരിക്കുനിയിൽ ഉള്ള ഫർണീച്ചർ ഷോപ്പിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന നരിക്കുനി ചാലിയേക്കര കുന്നുമ്മൽ ചന്ദ്രികയുടെ മകൻ ജിനേഷ് സികെ (42) എന്നയാളെയാണ് കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് മാസം പതിമൂന്നാം തീയതി പ്രതി നരിക്കുനിയിൽ നടത്തിവന്നിരുന്ന ഫർണിച്ചർ ഷോപ്പിൽ വെച്ച് ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം നടന്നശേഷം ചെമ്പു കടവിൽ ഉള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കാക്കൂർ CI സനൽരാജ്.എം ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചെമ്പ് കടവിൽ വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിയുടെ അടുത്ത ബന്ധുക്കളുടെയും ,സുഹൃത്തുക്കളുടെയും മറ്റും ഫോൺകോളുകൾ, സി സി ടി വി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി 45 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു'. കാക്കൂര്‍ CI സനല്‍രാജ്.എം ന്റ്റെ നേതൃത്വത്തില്‍ SI അബ്ദുള്‍ സലാം.എം, ASI മാരായ ബിജെഷ്.കെ.എം, സപ്നേഷ്, SCPO മാരായ സുഭീഷ് ജിത്, രാംജിത്, അഭിലാഷ്, ഡ്രൈവർ CPO ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


0 അഭിപ്രായങ്ങള്‍