ഭിന്നശേഷി സംവരണത്തിലെ അപാകത നീക്കി അദ്ധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കണം:കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ. പി. എസ്. എം. എ)
കോഴിക്കോട് : കേരളാ പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ നേതൃയോഗം ജില്ലാ പ്രസിഡണ്ട് പൂമംഗലം അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യ്തു.
ഏയ്ഡഡ് സ്കൂൾ മാനേജർമാർ നടത്തിയ അദ്ധ്യാപകനിയമനങ്ങളിൽ 07/02/1996മുതൽ18/04/2017വരെ 3%വും (33 തികഞ്ഞാൽ ഒന്ന് )19/04/ 2017 നു ശേഷം 4%വും (25 തികഞ്ഞാൽ ഒന്ന് ) പാലിക്കണം എന്നാണ് ബഹു:ഹൈ കോടതി യുടെ വിധിയിൽ പറഞ്ഞിട്ടുള്ളത്.നൂറ് നിയമനങ്ങൾ നടത്തിയ സ്കൂളുകൾ മൂന്നും അറുപത്തി ആറ് നിയമനങ്ങൾ നടത്തിയ സ്കൂളുകൾ രണ്ടും മുപ്പത്തിമൂന്ന് നിയമനങ്ങൾ നടത്തിയ സ്കൂളുകൾ ഒന്നും സീറ്റുകൾ ഭിന്നശേഷി ക്കാർക്ക് വേണ്ടി മാറ്റിവെക്കാൻ തയ്യാറാണ്.
എന്നാൽ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഓർഡറുകളിൽ 2018 ന് ശേഷമുള്ള ആദ്യത്തെ ഒഴിവു ഭിന്ന ശേഷിക്കാർക്ക് മാറ്റിവെക്കണം എന്നാണ്.ഇങ്ങനെ വരുമ്പോൾ നാല് അധ്യാപകരുള്ള ഒരു ഏൽ. പി സ്കൂളിൽ ഒരു ഒഴിവ് ഭിന്ന ശേഷിക്കായി മാറ്റിവെക്കുമ്പോൾ 25% സംവരണം ആണ് നടപ്പിലാകുക. ഇത് കോടതി വിധിയുടെലംഘനമാണെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കൂടാതെ 2018 ന് ശേഷമുള്ള ആദ്യത്തെ ഒഴിവ് ഭിന്നശേഷിക്കാർക്ക് മാറ്റിവെക്കുമ്പോൾ നിലവിൽ റിട്ടയർമെന്റ് ഒഴിവിൽ നിയമിച്ച അദ്ധ്യാപകന്റെ സ്ഥാനത്ത് സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥി നിയമിതാനാകും .ഈ അദ്ധ്യാപകന് ദിവസവേതന ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. സ്ഥിര നിയമന അംഗീകാരത്തിനുവേണ്ടി വർഷങ്ങൾ കഴിഞ്ഞുള്ള റിട്ടയർമെന്റ് ഒഴിവ് വരുന്നത് വരെ ഈ അദ്ധ്യാപകൻ കാത്തിരിക്കേണ്ടി വരും.ആയതിനാൽ ഭിന്ന ശേഷിക്കാരുടെ നിയമനം 3%ലും 4%ലും ക്രമീകരിച്ചു നിയമന അംഗീകാരം ലഭിക്കാത്തഅദ്ധ്യാപകരുടെനിയമനങ്ങൾഅംഗീകരിച്ച് ഈ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് കെ. പി. എസ്. എം. എ കോഴിക്കോട് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.*
യോഗത്തിൽ കെ. പി.എസ്. എം. എ ജില്ലാ ജനറൽ സെക്രട്ടറി രാജീവൻ ടി. പി സ്വാഗതം പറഞ്ഞു. നാസർ എടരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. എം. രാജീവൻ, അരവിന്ദൻ മണ്ണൂർ, പി കെ അൻവർ , സത്യകുമാർ , ഡോ : നിഷ ,യാക്കൂബ് ഫൈസി , അഭിലാഷ് ഇരിങ്ങല്ലൂർ എന്നിവർ സംസാരിച്ചു.

0 അഭിപ്രായങ്ങള്