കെഎസ് യു പ്രവർത്തകരെ സ്റ്റേഷനിൽ കയറി ഇറക്കി കോൺഗ്രസ് എംപിയും എംഎൽഎയും; കാലടി സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവർത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് 7 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇതിൽ 2 വിദ്യാർത്ഥികളെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിലായിരുന്നു പ്രതിഷേധം ഉയർന്നത്.
വിദ്യാർത്ഥികളെ സെല്ലിൽ നിന്നും പുറത്തിറക്കിയതിൽ തെറ്റിന്നാണ് റോജി എം ജോൺ എംഎൽഎയുടെ വാദം. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ. തന്റെ പ്രവർത്തി മറ്റുള്ളവർ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാർത്ഥികളോട് പെരുമാറിയതെന്നും എംഎൽഎ പറഞ്ഞു. ലാേക്കപ്പിലിട്ട വിദ്യാർത്ഥികളെ റോജി എം.ജോൺ പുറത്തിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു.

0 അഭിപ്രായങ്ങള്‍