പുന്നശ്ശേരി: -സ്വകാര്യ ബസ് തട്ടി ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു. യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നന്മണ്ട റോഡിലെ  കാരക്കുന്നത്തെ ബസ് കാത്തിരിപ്പു കേന്ദ്രമാണ്   തകർന്നത്. ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് സംഭവം.മഴയായതിനാൽ യാത്രക്കാരുടെ സൗകര്യാർത്ഥം ബസ് കാത്തിരിപ്പു കേന്ദ്രത്തിന് അടുപ്പിച്ച് യാത്രക്കാരെ ഇറക്കുമ്പോൾ മുകൾ ഭാഗത്തെ ഷെയ്ഡിന് തട്ടിയതാണ് അപകടത്തിന് കാരണമായത്. തൊട്ടടുത്ത വീട്ടുകാരൻ്റെ ഗെയ്റ്റും മതിലും തകർന്നു.1992 ൽ കാക്കൂർ പഞ്ചായത്ത് അൺടൈഡ് ഫണ്ടുപയോഗിച്ച് നിർമ്മിച്ചതായിരുന്നു.കാലപഴക്കമേറെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സദാ സമയവും യാത്രക്കാർ ഉണ്ടാവാറുണ്ടായിരുന്നു. മഴയായതിനാൽ യാത്രക്കാർ ഇല്ലായിരുന്നു.


ഫോട്ടോ: കാരക്കുന്നത്ത് സ്വകാര്യ ബസ് ഇടിച്ച് തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം,