നരിക്കുനി പാറന്നൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു -

നരിക്കുനി: -കാക്കൂര്‍, ചേവായൂര്‍ പോലീസ് സ്റ്റേഷനുകളില്‍ പോക്‌സോ കേസുകളിലും, ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീപീഡനക്കേസിലും ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലേക്ക് അയച്ചു.പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസുകളിലെയും, സ്ത്രീ പീഡന കേസിലും ഉൾപ്പെട്ട പ്രതിയായ നരിക്കുനി  പാറന്നൂര്‍ വെള്ളച്ചാലിൽ  അബ്ദുള്‍ അസീസിനെയാണ് കാക്കൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സനല്‍രാജ്.എം ന്റ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ കാപ്പ നിയമത്തിലെ 3 (1) വകുപ്പ് പ്രകാരമുള്ള  ഉത്തരവിന്റെ അടിസ്ഥാനത്തില്‍  ആണ് ജയിലിലേക്ക് അയച്ചത്. 

06.08.23 നാണ് കാക്കൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം   പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. 2022 ലും, 2023 ലും ആണ് പ്രതി വിവിധ സ്റ്റേഷന്‍ പരിധികളില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്.  എ.എസ്.ഐ കെ.എം.ബിജേഷ്,  സീനിയര്‍ സി പി ഒ മാരായ  ഷംനാസ്.ടി,  സുബീഷ്ജിത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ഫോട്ടോ: കാപ്പ ചുമത്തി ജയിലിലടച്ച പാറന്നൂർ വെള്ളച്ചാലിൽ അസീസ്