നരിക്കുനി പഞ്ചായത്തിലെ  അഞ്ചാം വാർഡിലെ തിയ്യ കണ്ടി പുറായിൽ ദേവദാസന്റെ വീടിൻ്റെ മേൽകൂര തകർന്ന് വീണ് വിട്ടുടമകളായ ദേവദാസനും ഭാര്യ പ്രേമയും അൽഭുതകരമായി രക്ഷപ്പെട്ടു,


ഇവർ രണ്ട് പേരും ചായ കഴിക്കുന്നതിന് വേണ്ടി ഡയനിംങ്ങ് ഹാളിലേക്ക് പ്രവേശിച്ചസമയത്താണ് അപകടമുണ്ടായത്. ഈ  റൂമൊഴികെ മറ്റെല്ലാ റൂമുകളിലും ഓടുകൾ നിലംപൊത്തുകയായിരുന്നു.


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജൗഹർ പൂമംഗലവും വാർഡ് മെമ്പർ വി.പി മിനി, സി.കെ. സലീം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.