യുദ്ധവിരുദ്ധ സദസ്സ് ഒരുക്കി കുരുന്നുകൾ :-


 നരിക്കുനി: ഹിരോഷിമ -നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സദസ്സ് ഒരുക്കി പുല്ലാളൂർ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ . സമാധാനത്തിന്റെ നിത്യപ്രതീകമായ സഡാക്കോ പ്രതിമയെ വിദ്യാർഥികൾ പുനരാവിഷ്കരിച്ചു. ഇതാണ് ഞങ്ങളുടെ നിലവിളി, ഇതാണ് ഞങ്ങളുടെ പ്രാർഥന, ഈ ലോകത്ത് ശാന്തി വരുത്തുക"എന്ന മുദ്രാവാക്യങ്ങൾ കുട്ടികൾ പ്രഖ്യാപിച്ചു

ഇനിയൊരു യുദ്ധം വേണ്ട' എന്ന സന്ദേശം ഉയർത്തി സ്കൂൾ മുറ്റത്ത് സംഘടിപ്പിച്ച സദസ്സിൽ  യുദ്ധത്തിനെതിരെയുള്ള പോസ്റ്ററുകളും ചിത്രങ്ങളും പ്ലക്കാഡുകളും പ്രദർശിപ്പിച്ചു.

സഡാക്കോ- ഹിരോഷിമയുടെ നൊമ്പരം' എന്ന പുസ്തകത്തിന്റെ സ്വതന്ത്ര പാവനാടകാവിഷ്കാരം  കുട്ടികളെ പരിചയപ്പെടുത്തി .പ്രധാനാന്യാപിക വിചിത്ര കെ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി സി.എം , SRG കൺവീനർ സരിത കെ, വിദ്യാരംഗം കൺവീനർ ശ്രുതി പി വി, ക്ലബ്കോർഡിനേറ്റർ  അബ്ദുൽ ഹസീബ്,

സ്കൂൾ ലീഡർ മിസ്ബഹ്,ഡെപ്യൂട്ടി ലീഡർ നശ് വ,വിദ്യാരംഗം സെക്രട്ടറി നിവേദിത  ,തുടങ്ങിയവർ സംസാരിച്ചു.

Phot to :-യുദ്ധവിരുദ്ധ സദസ്സ് ഒരുക്കി പുല്ലാളൂർ എ.എൽ.പി സ്കൂളിലെ കുരുന്നുകൾ