കൊടുവള്ളിയിൽ അയൽവാസിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 9 കാരിക്ക് പരിക്ക് :-


17/09/2023

     

മടവൂർ: കൊടുവള്ളിയില്‍ അയല്‍വാസിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്. കൊടുവള്ളി പോങ്ങോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യ (9 )ക്കാണ്  പരിക്കേറ്റത്. ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു. 


ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം. പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. മതിലിനടിയില്‍ അകപ്പെട്ട കുട്ടിയെ നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,