കൊടുവള്ളി സബ് ജില്ലാ ശാസ്ത്രോത്സവം എല്ലാ ഇനങ്ങളിലും ചക്കാലക്കൽ എച്ച് എസ് എസ് ന് ഓവറോൾ കിരീടം :-
മടവൂർ :-കൊടുവള്ളി സബ് ജില്ലാ ശാസ്ത്രോൽസവത്തിൽ അഞ്ചിൽ അഞ്ച് ഇനങ്ങളിലും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓവറോൾ കിരീടം നിലനിർത്തി. ശാസ്ത്രമേള,ഗണിത ശാസ്ത്ര മേള,സാമൂഹ്യ ശാസ്ത്രമേള,പ്രവർത്തി പരിചയ മേള ,ഐ ടി മേള എന്നിവയിലാണ് സ്‌കൂൾ കിരീടം നേടിയത് ഹയർ സെക്കണ്ടറി വിഭാഗം ഗണിത ശാസ്ത്ര മേളയിലും , പ്രവ്യത്തി പരിചയ മേളയിലും ചക്കാലക്കൽ എച്ച് എസ് എസ് ന് തന്നെയാണ് ഓവറോൾ കിരീടം.തുടർച്ചയായി ഏഴാം തവണയാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ കിരീടം നേടുന്നത്. ശാസ്ത്ര മേളയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്‌കൂൾ പി ടി എ യും മാനേജ്മെന്റും അനുമോദിച്ചു. അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ എം കെ രാജി,ഹെഡ് മാസ്റ്റർ ടി കെ ശാന്ത കുമാർ ,പി ടി എ പ്രസിഡന്റ് വി സി റിയാസ് ഖാൻ , മാനേജർ പി കെ സുലൈമാൻ,എം പി ടി എ പ്രസിഡന്റ് സലീന സിദ്ധീ ഖലി , പി ടി എ വൈസ് പ്രസിഡണ്ട് സലിം മുട്ടാഞ്ചേരി, മനോഹരൻ പി പി , എൻ കെ അബ്ദുൽ അസീസ് , കെ അജിത് കുമാർ , സിറാജുദീൻ,മുസ്തഫ , മുനീർ പുതുക്കുടി , നൗഷിദ , ടി പി റഫീഖ് , സബിജ , ടി വി ഫസ്ന , ജൂലി ലക്ഷ്മി ബായ് , ജി.എസ് രോഹിത് എന്നിവർ സംസാരിച്ചു
ഫോട്ടോ :-കൊടുവള്ളി സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര,പ്രവർത്തി പരിചയ , ഐ ടി മേളയിൽ ഓവറോൾ കിരീടം നേടിയ ചക്കാലക്കൽ എച് എസ് എസ് വിദ്യാർഥികൾ


0 അഭിപ്രായങ്ങള്‍