പിസി പാലം എയു പി സ്കൂളിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു :-
പിസി പാലം :-2022- 23 അധ്യയനവർഷത്തിൽ പിസി പാലം എയു പി സ്കൂളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം എൽ എസ് എസ്, യു എസ് എസ് നേടിയ വിദ്യാർത്ഥികളെയും, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥികളെയുംചടങ്ങിൽ അനുമോദിച്ചു.കൂടാതെമുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് പി ബിജു അവർകൾക്കുള്ള സ്വീകരണവും ഏർപ്പെടുത്തി. പിടിഎ പ്രസിഡന്റ് സിജി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് ബിനോയ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സിസി കൃഷ്ണൻ, പിടിഎ പ്രതിനിധി സലിം, എംപി ടി എ പ്രസിഡന്റ് അനുഷ, മധുലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാഷിനെ നന്ദിയോടെ ചടങ്ങ് അവസാനിച്ചു,
ഫോട്ടോ :-പിസി പാലം എയു പി സ്കൂളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഉദ്ഘാടനം ചെയ്യുന്നു.


0 അഭിപ്രായങ്ങള്‍