ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ റാലി സംഘടിപ്പിച്ചു: -
മടവൂർ :-പിറന്ന മണ്ണിന് വേണ്ടി പൊരുതുന്ന ഫലസ്തീന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിചും, സയണിസ്റ്റ് ഭീകതക്കെതിരെയും മടവൂര്‍ സി.എം സെന്റര്‍ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ഐക്യ ദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. സി.എം മഖാമിനു സമീപത്ത് നിന്നും ആരംഭിച്ച് പൈമ്പാലശ്ശേരിയില്‍ സമാപിച്ചു.
വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച റാലിക്ക് സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി, ജനറല്‍ മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി, വൈസ് പ്രസിഡണ്ടു മാരായാ ടി.കെ മുഹമ്മദ് ദാരിമി, കെ ആലിക്കുട്ടി ഫൈസി, ടി .മുഹമ്മദ് അഹ്സനി പാലത്ത് അബ്ദുറഹ്മാൻ ഹാജി, കെ ഹുസൈന്‍ ഹാജി , ടി.കെ സൈനുദ്ധീന്‍ , ഹുസൈൻ മാസ്റ്റർ സയ്യിദ് ഹുസൈന്‍ ഹൈദ്രൂസി, സയ്യിദ് മുസമ്മില്‍ ഖലീല്‍ ചേളാരി,സ്വാദിഖ് ഖുത്വുബി കൂറ്റൻപാറ, ഹാരിസ് സഖാഫി ഹാരിസ് കരീറ്റിപറമ്പ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി,
Phot to :- മടവൂർ സി.എം സെന്റര്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി,


0 അഭിപ്രായങ്ങള്‍