പരസ്യ ബോർഡുകൾക്ക് ക്യു.ആർ കോഡ് നിർബന്ധം_ :-
20-11-2023_
കോഴിക്കോട് : ജില്ലയിലെ പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബോൾഡിങ്ങുകൾ, ബാനറുകൾ എന്നിവയിൽ പൊലൂഷൻ കൺട്രോൾ ബോർഡ് ക്യു ആർ കോഡ് നിർബന്ധമാക്കി. ബോർഡുകൾ, ഹോ ഹോൾഡിങ് കൾ, ബാനറുകൾ എന്നിവ തയ്യാറാക്കുമ്പോൾ അതിൽ പിവിസി റീസൈക്ലബിൾ ലേഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ക്യു. ആർ കോഡ് നിർബന്ധമായും വേണം. പരിശോധനാ വേളകളിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും വേണം.
ഇവ രേഖപ്പെടുത്താത്ത ബോർഡുകൾ നിയമവിരുദ്ധമായതിനാൽ സ്ഥാപിച്ചവർക്കെതിരെയും, പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ എം. ഗൗതമൻ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്ത മെറ്റീരിയലുകൾ സ്റ്റോക്ക് ചെയ്യാനോ പ്രിന്റ് ചെയ്യാനോ പാടുള്ളതല്ല. നിലവിൽ 100ശതമാനം കോട്ടൺ തുണി, പോളി എഥിലിൻ എന്നിവയ്ക്ക് മാത്രമാണ് പ്രിന്റിങ്ങിനുള്ള അനുമതിയുള്ളത്. ഇക്കാര്യം പ്രിന്റർമാർ ഉറപ്പുവരുത്തണം. ഉപയോഗശേഷം പോളിഎഥിലിൻ റീസൈക്ലിങ്ങിനായി ഈ സ്ഥാപനത്തിൽ തിരികെ ഏൽപ്പിക്കണം എന്ന ബോർഡ് ഒരോ സ്ഥാപനത്തിലും വ്യക്തമായി കാണും വിധം പ്രദർശിപ്പിക്കണം. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധനാ വേളയിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നതും, ആദ്യപടിയായി 10000 രൂപ പിഴ ഈടാക്കുന്നതും ആണ്. തുടർന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 25000 മുതൽ 50000 രൂപ വരെ പിഴ ഈടാക്കുന്നതും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടി കൈക്കൊള്ളുന്നതുമാണ്. കൂടാതെ അനധികൃതമായി പൊതുസ്ഥലത്ത് പറ സ്യം സ്ഥാപിക്കുന്നതും കാലാവധി കഴിഞ്ഞിട്ടും അഴിച്ചു മാറ്റാത്ത തുമായ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയും ശിക്ഷാനടപടി കൈക്കൊള്ളുന്നത് ആണെന്ന് എൻഫോസ്‌മെന്റ് ടീം ലീഡർ വ്യക്തമാക്കി.


0 അഭിപ്രായങ്ങള്