നരിക്കുനിയിലും ഇനിമുതൽ 108 ആംബുലൻസിന്റെ സേവനം ലഭ്യമാകും :-


നരിക്കുനി: ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി സുനിൽ കുമാറിന്റെയും  നരിക്കുനി ഗ്രാമപഞ്ചായത്ത് പരിധിയിലെ അംഗങ്ങളായ ഷിഹാനയുടെയും, ഷർജാസ് മാസ്റ്ററുടെയും കാര്യക്ഷമമായ ഇടപെടലിൽ നരിക്കുനി ആശുപത്രിക്ക് കീഴിയിൽ 108 ആംബുലൻസിന്റെ സേവനം ലഭ്യമാകും.


നരിക്കുനി ആശുപത്രിക്ക് ലഭിച്ച 108-ആംബുലൻസിന്റെ ഉദ്ഘാടനം ഡിസംബർ11ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആശുപത്രി പരിസരത്ത് വെച്ച് ശ്രീ.കെ പി സുനിൽ കുമാർ (ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്) നിർവഹിക്കുന്നു.


എൽഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു 108 ആംബുലൻസിന്റെ സേവനം ലഭ്യമാക്കും എന്നത്,