കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥ ഉദ്ഘാടനം ചെയ്തു :-

നന്മണ്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഗ്രാമ ശാസ്ത്ര ജാഥയും നാടക യാത്രയും ചീക്കിലോട് അങ്ങാടിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് , കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ ശാസ്ത്ര ജാഥയുടെ പതാക ജാഥാ ക്യാപ്റ്റൻ സുജാ അശോകൻ ഏറ്റുവാങ്ങി. നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . സി , കെ.രാജൻ. അധ്യക്ഷനായി. കുന്നുമ്മൽ അശോകൻ സ്വാഗതവും . ഇ.എം.വാസു, നന്ദിയും പറഞ്ഞു. എം .ജി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. നന്മണ്ട പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ. പ്രതിഭാ രവീന്ദ്രൻ .ആർ.കെ.രാജൻ നായർ. എന്നിവർ ആശംസ പറഞ്ഞു. - ചോദ്യം - എന്ന നാടകം അവതരിപ്പിച്ചു. -ശാസ്ത്ര സാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യവുമായാണ് ഗ്രാമ ശാസ്ത്ര ജാഥ നടക്കുന്നത് -
photo: -ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്രജാഥയുടെ പതാക ജാഥാ ക്യാപ്റ്റൻ സുജാ അശോകന് നൽകി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.