നരിക്കുനി: എസ് വൈ എസ് ചെങ്ങോട്ടുപൊയിൽ യൂണിറ്റ് സാന്ത്വന കേന്ദ്രം, യൂത്ത് സ്ക്വയർ വാർഷികത്തോടനുബന്ധിച്ച് കെ എം സി ടി മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും ചെങ്ങോട്ടു പൊയിലിൽ സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി നിരവധി പേർ ക്യാമ്പിൽ ചികിത്സ നേടി. സോൺ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി കെ കെ മരക്കാർ ദാരിമിയുടെ അദ്ധ്യക്ഷതയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ വിശിഷ്ടാതിഥി ആയി. ബോധവത്ക്കരണ ക്ലാസിന് നരിക്കനി ഹെൽത്ത് ഇൻസ്പെക്ടർ ഷറഫുദ്ധീൻ നേതൃത്വം നൽകി. സോൺ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി ടി.എ മുഹമ്മദ് അഹ്സനി, യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് മൻസൂർ മരക്കാർ ഫൈസി, വാർഡ് മെമ്പർ ടി.കെ സുനിൽ കുമാർ, മഹല്ല് പ്രസിഡൻ്റ് എം.പി സുലൈമാൻ, നരിക്കുനി സോൺ എസ് വൈ എസ് ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഹസീബ് സഖാഫി എന്നിവർ സംസാരിച്ചു. യൂണിറ്റ് എസ് വൈസ് എസ് ജന: സെക്രട്ടറി സാബിത് പടിയങ്ങാട് സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ കെ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍